ഇലകള്‍ പൊഴിച്ച് ശിശിരം തീര്‍ത്ത വഴി. ഓര്‍മ്മകളാല്‍ മുറിവേല്‍ക്കപ്പെട്ട ഹൃദയവുമായി ഞാന്‍ നടന്നകലാന്‍ തുടങ്ങവേ, പിന്നില്‍ നിന്നൊരു വിളി. സ്നേഹമസൃണമായ ശബ്ദത്തില്‍... "അമ്മൂ.."
തെല്ലൊന്നു പരിഭ്രമിച്ചു ഞാന്‍ തിരിഞ്ഞു നോക്കി.. ഒരായിരം വസന്തങ്ങള്‍ എനിക്കായ് ഹൃദയത്തില്‍ വിടര്‍ത്തി അയാള്‍ നില്‍ക്കുന്നു!
പിന്നെയും പരിഭ്രമം ബാക്കിയായി... തിരിഞ്ഞു നടക്കണോ? എന്നില്‍ പ്രതീക്ഷകള്‍ തെല്ലും ബാക്കിയില്ല. ഇനി പൊള്ളലേല്‍ക്കാനും വയ്യ.
എങ്കിലും അയാളുടെ കണ്ണുകളില്‍ ഒരു പ്രതീക്ഷയുടെ കിരണം കാണുന്നു, ആ വസന്തത്തെ ഈ ജന്മത്തിലേക്ക് ഞാന്‍ നിറഞ്ഞ മനസ്സോടെ കൈനീട്ടി വാങ്ങും എന്ന പ്രതീക്ഷ. അത് കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ തിരിഞ്ഞു നടന്നു.
പിന്നെയും കാലം ഏറെ കടന്നുപോയി. ഇന്നും ആ പൂക്കളുടെ പുഞ്ചിരി എന്നോട് മൗനമായി പറയുന്നു... "ആ തീരുമാനം തെറ്റിയില്ല."