'വരുവാനില്ലാരും' എന്ന് തുടങ്ങുന്ന ചലച്ചിത്രഗാനം കേട്ടിട്ടില്ലാത്ത മലയാളികള്‍ ഉണ്ടാകുമോ?
മലയാളിക്ക് മറക്കാനാവാത്ത 'മണിച്ചിത്രത്താഴ്' എന്ന വിജയചിത്രത്തിലെ ഈ ഗാനം രചിച്ചിരിക്കുന്നത് ശ്രീ ബിച്ചു തിരുമലയാനെന്നു ഇന്റര്‍നെറ്റ് താളുകള്‍ നിസ്സംശയം പറയുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ എഴുതിയ ശ്രീ മധു മുട്ടത്തിന്റെ തൂലികയില്‍ നിന്നു തന്നെയാണ് ഈ വരികളും ഉതിര്‍ന്നു വീണതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സത്യം എന്തുമാവട്ടെ, ചില കാര്യങ്ങള്‍ പറയാതെ വയ്യ...
ഗൃഹാതുരത്വം ഉണര്‍ത്തുന്ന രംഗങ്ങള്‍ക്ക് പിന്നില്‍ അധികം പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്ലാതെ ഒഴുകിയെത്തുന്ന ആ വരികളുടെ ലാളിത്യം പ്രസംസനീയമാണ്. ജീവിതത്തില്‍ എവിടെയോ ഒറ്റപെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ വിങ്ങലുകള്‍ വളരെ ആഴത്തിലും, എന്നാല്‍ ലളിതമായും ആ വരികളില്‍ ചിത്രീകെരിക്കപ്പെടുന്നു. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെങ്കിലും വെറുതെ എന്തിനെയോ പ്രതീക്ഷിക്കുന്ന പെണ്‍കുട്ടി. തന്റെ പടിവാതില്‍ കടന്നു വരാന്‍ ആരുമില്ല എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും വഴിയിലേക്ക് മിഴിപാകി നില്‍ക്കാറുണ്ട് എന്നവള്‍ പറയുമ്പോള്‍ പ്രതീക്ഷയെക്കാള്‍ ഏറെ ഗദ്ഗദമാണ് മനസ്സ് നിറയെ..
കാത്തിരിപ്പിനൊടുവില്‍ നിനച്ചിരിക്കാത്ത നേരത്ത് പടിവാതിലില്‍ കേട്ട പദവിന്യാസം അവളെ ഏറെ മോഹിപ്പിച്ചു. ഓടിച്ചെന്നു നോക്കുമ്പോഴാകട്ടെ വഴിതെറ്റി വന്ന ആരോ തരിഞ്ഞു നടക്കുന്നു! ഗാനം അവിടെ അവസാനിക്കുന്നു.. എന്നാല്‍ ശ്രോതാവിന്റെ ഹൃദയത്തില്‍ ഉണ്ടാവുന്ന തന്മയീഭാവം ഈ ഗാനത്തിനെ 19 വര്‍ഷങ്ങള്‍ക്കിപ്പുറവും പുതുമയോടെ സൂക്ഷിക്കുന്നു.....!!!

Ozhukuna aksharangalude gathi niyanthrikkan kazhiyumenkil ath nalla kathakaliloodeyum kavithakalilum ethikkan kazhiyumenkil Ellavidha bhavukangalum nerunnu....
മറുപടിഇല്ലാതാക്കൂRishi
Admin(varuvanillaruminn)
http://ratheeshrsp.blogspot.in/2012/09/swapnam.html
മറുപടിഇല്ലാതാക്കൂ