"പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേ കിടന്നു മിഴിവാർക്കവെ,
ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ...
നെറുകിൽ തലോടി മാഞ്ഞുവോ...! "
എന്റെ രാത്രികളെ ഇത്രയും നന്നായി വരച്ചുകാട്ടിയ മറ്റൊരു വരിയും ഇന്നോളം കേട്ടിട്ടില്ല. ഇരുപത്തിനാലാം വർഷത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഈ എളിയ ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഇല്ല. ചിലർ ''എല്ലാം ഉള്ളത്തിന്റെ അഹങ്കാരം" എന്നും, ചില ബുദ്ധിജീവികൾ ''ഡിപ്രഷൻ" വിളിക്കുന്ന അവസ്ഥ. സനാഥത്വത്തിലും അനാഥത്വത്തിന്റെ നോവ് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നറിയില്ല. വല്ലാത്ത വേദനയാണ്. ചിലപ്പോൾ ഉള്ള് ചീന്തിയെടുക്കുംപോലെ നീറുന്നുണ്ട്.
പകലുകളിലെ ചിരിയുടെ മുഖംമൂടി എന്നെതന്നെ പലപ്പോഴും വിസ്മയിപ്പിക്കുന്നു. എന്നിലെ അഭിനേത്രിയുടെ പാടവത്തിൽ സ്വയം അഭിമാനം കൊള്ളുന്നു. സായാഹ്നങ്ങളിൽ ആലസ്യത്തിന്റെ മുന്തിരിപ്പഴം നുകർന്ന് സമയം കൊല്ലുന്നു. രാത്രികളാകട്ടെ, നിശ്ശബ്ദതയുടെ ഇരുൾവഴികളാണ്. ലോകം ഉറങ്ങുമ്പോൾ ഉറങ്ങാൻ കഴിയാത്തവളുടെ ചിന്തായാത്രകൾ..! ഓർമ്മകൾ വ്രണപ്പെടുത്തുന്ന ഹൃദയം താങ്ങുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. പുലരാൻ തുടങ്ങുന്ന എത്രയോ രാവുകൾ ഓർമ്മകളിൽ കുതിർന്നു ഇല്ലാതായിരിക്കുന്നു. ശബ്ദം അടക്കിപ്പിടിച്ചു കരഞ്ഞ ഭയാനകമായ എത്രയോ രാത്രികൾ...
ഒരിക്കൽ ഞാൻ അറിഞ്ഞു, നെറുകിൽ തലോടിയ, അല്ല, 'നെറുകിൽ തലോടി മാഞ്ഞ' ഒരു നേർത്ത തെന്നലിനെ. സൗഹൃദം എന്ന് ഞാൻ അതിനെ പേര് വിളിച്ചു. ആദ്യമായി എന്നോടൊരാൾ തിരിച്ചു മൂളി
"നിഴൽ വീഴുമെന്റെ ഇടനാഴിയിൽ കനിവോടെ പൂത്ത മണിദീപമേ,
ഒരു കുഞ്ഞുകാറ്റിൽ അണയാതെ നിന്റെ തിരിനാളം എന്നും കാത്തിടാം...
തിരിനാളം എന്നും കാത്തിടാം..!"
ഞാൻ അത് വല്ലാതെ വിശ്വസിച്ചു. സൗഹൃദം ഞരമ്പുകളിലൂടെ ഒഴുകിയ ഒരു വർഷക്കാലം... എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു വർഷം! സൗഹൃദത്തിൽ 'ഞാനും' നീയും' ഇല്ല, 'നമ്മൾ' മാത്രമേ ഉള്ളെന്നു അയാൾ എന്നെ പഠിപ്പിച്ചു. തീർത്തും നിസ്വാർഥമായ സ്നേഹമായിരുന്നു അത്. ഒരു സുഹൃത്തോ, ജ്യേഷ്ഠനോ, അതിലുപരി മറ്റെന്തൊക്കെയോ അയി ഞാൻ ഹൃദയത്തോട് ചേർത്തുവെച്ച മുഖം. എന്റെ വഴികളിലെ വിളക്ക്...
ഒരു വർഷത്തിനിപ്പുറം നിന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, ആലസ്യത്തിന്റെ നിദ്രകൾ പോലും എന്നിൽ ഇല്ലാതാക്കി, അടക്കിപ്പിടിച്ച ഗദ്ഗദത്തിന്റെ ഒട്ടേറെ രാവുകൾ എനിക്കായി ബാക്കിവെച്ച് സ്വാർഥതയുടെ ഇരുളിലേക്ക് നിഷ്കരുണം നടന്നകന്ന ആ മുഖം എന്നെ വീണ്ടും വീണ്ടും മുറിവേൽപ്പിക്കുന്നു.
വേണ്ടിയിരുന്നില്ല സുഹൃത്തേ... ബന്ധങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നു, സത്യത്തിന്റെയും നന്മയുടെയും ലോകം ഇല്ലാതായിട്ടില്ല എന്ന് കരുതിയിരുന്നു. അങ്ങകലെ എവിടെയോ മരുപ്പച്ച ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ആ വിശ്വാസത്തെ ഇത്രമേൽ ഉടച്ചെറിയെണ്ടിയിരുന്നില്ല.
അവസാനവാക്ക്... എന്നെങ്കിലും നീയറിയുക, ഞാൻ കരുതിവെച്ച മയിൽപ്പീലിത്തുണ്ടിനെ; അതിൽ ഞാൻ ഹൃദയംകൊണ്ടെഴുതിയ തീക്ഷ്ണമായ സ്നേഹത്തിന്റെ നന്മയെ........................